2015 ജൂൺ 19, വെള്ളിയാഴ്‌ച


സ്റ്റാറ്റസ് അപ്പ്‌ ടെ ഷന്‍

ഇവന്‍, 
കൊട്ടാരക്കെട്ടിനു പുറത്ത്, 
കിടന്നുറങ്ങാനും വിസര്‍ജിക്കാനും സൌകര്യമുള്ള 
ഇരുമ്പ് കൂട്ടില്‍ താമസം. 
വിശപ്പടക്കാന്‍ ഏതോ ഇന്തോനേഷ്യക്കാരി പെണ്ണ് 
കിളിവാതിലില്‍ വെച്ചുതരുന്ന ഒരുകഷ്ണം പുഴുങ്ങിയ കോഴിയും 
അല്പം വേവിച്ച അരിയും,
കാലില്‍ ഹൌസ് ഡ്രൈവര്‍ വിസയുടെ കനത്ത ചങ്ങല, 
'മാമ' യോ, 'ബാബ' യോ പുറത്തിറങ്ങുന്നതും കാത്ത് വാലാട്ടാന്‍ തയ്യാറായി കൂട്ടില്‍ ചുരുണ്ടു കൂടിയുള്ള ഈ കിടത്തം അസഹനീയമാണ്..


സൗഹൃദം


നിന്നോടെനിക്കുണ്ടായിരുന്ന സൗഹൃദം
ഇനിയുമെന്തിനു ഞാൻ കാത്തു സൂക്ഷിക്കണം ?
നീ എന്റെ അനുയായിയാണോ?
നീ എന്റെ നേതാവാണോ?
അകലങ്ങളിൽ അകന്നലിഞ്ഞു പോയ
നിന്നെ ഓർത്തെന്തിനു ഞാൻ വ്യാകുലപ്പെടണം?
നിന്നിൽ നിന്നെന്തെങ്കിലും എനിക്കറിയാനുണ്ടോ ?
ഞാനെപ്പോഴോ നടന്നു തുടങ്ങിയപ്പോൾ തുണയായിരുന്ന
നിൻറെ മടിശ്ശീ ലയിലി പ്പോൾ,
വിഹായസ്സിൻ ഉയരങ്ങളിൽ പറന്നുയരുന്ന
എനിക്കെന്താണ് നൽകാനുള്ളത്?
വിപ്രവാസാത്തിൻറെ കരൾ മുറിയും വേദനയോ?
വിരഹം മരുഭൂമിയിൽ തീർത്ത
അഗ്നിപർവ്വത ത്തിൽനിന്ന് ഒഴുകും,
ചുടു കണ്ണീ രിന്റെ ലാവയോ?