സ്റ്റാറ്റസ് അപ്പ് ടെ ഷന്‍
ഇവന്‍,കൊട്ടാരക്കെട്ടിനു പുറത്ത്,
കിടന്നുറങ്ങാനും വിസര്‍ജിക്കാനും സൌകര്യമുള്ള
ഇരുമ്പ് കൂട്ടില്‍ താമസം.
വിശപ്പടക്കാന്‍ ഏതോ ഇന്തോനേഷ്യക്കാരി പെണ്ണ്
കിളിവാതിലില്‍ വെച്ചുതരുന്ന ഒരുകഷ്ണം പുഴുങ്ങിയ കോഴിയും
അല്പം വേവിച്ച അരിയും,
കാലില്‍ ഹൌസ് ഡ്രൈവര്‍ വിസയുടെ കനത്ത ചങ്ങല,
'മാമ' യോ, 'ബാബ' യോ പുറത്തിറങ്ങുന്നതും കാത്ത് വാലാട്ടാന്‍ തയ്യാറായി കൂട്ടില്‍ ചുരുണ്ടു കൂടിയുള്ള ഈ കിടത്തം അസഹനീയമാണ്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ