രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ടുണീഷ്യയിലെ മനോഹരമായ ഒരു കൊച്ചു നഗരത്തിലെ തണുത്ത ഒരു സായാഹ്നത്തില്‍ കുന്നിന് ചെരുവിലെ ഒരു ഫ്ലാറ്റില്‍ ഇരുന്നു എന്റെ സഹചാരിയായ ലാപ് ടോപ്പിനോട് പറഞ്ഞു കൊടുത്തതാണ് ഈ കഥ
ലോകത്തിലെവിടെയായാലും എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ഗ്രാമത്തിന്റെ ഹൃദയമിടിപ്പുകളുടെ മനോഹര മായ സംഗീതത്തിന് കാതോര്‍ക്കുന്ന ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ വിദ്യാലയത്തിന്റെ തനി പകര്‍പ്പ് ഇങ്ങകലെ മെഡിറ്ററേനിയന്‍ കടലിന്റെ തീരത്തുള്ള ഈ പട്ടണത്തിനു പുറത്ത് കണ്ടെത്തിയിരിക്കുന്നു
കൗമാരത്തിന്റെ വര്‍ണ്ണ വിസ്മയങ്ങളിലേക്ക് എന്നെ തിരിച്ചു നടത്തിയ മനോഹരങ്ങളായ കാഴ്ചകളാണ് എനിക്ക് ഇന്നലെ ഈ നഗരം സമ്മാനിച്ചത് , 'കാട്ടുപറമ്പില്‍ സ്കൂള്‍' എന്ന് ഞങ്ങള്‍ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന സെന്‍ട്രല്‍ എ യു പി സ്കൂളിന്റെ രൂപവും ഭാവവും ചരിത്രവും വളരെ യാദൃശ്ചികമായി പകര്‍ത്തിയെടുത്ത ഒരു കലാലയമാണ് ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചത് ,
പല നഗരങ്ങളിലും വിവിധ കലാലയങ്ങളില്പഠിച്ചിട്ടുണ്ടെങ്കിലും കാട്ടുപ്പറമ്പിൽ സ്കൂളിനോട് വല്ലാത്തൊരു ഹൃദയ ബന്ധമായിരുന്നു എനിക്ക് , വിദ്യയുടെ ആദ്യപാഠങ്ങള്‍ പറഞ്ഞു തന്ന പ്രഥമ വിദ്യാലയത്തോട് ആര്‍ക്കും തോന്നാവുന്ന ആത്മ ബന്ധത്തിലുമപ്പുറ മായിരുന്നു അത് ,
പ്രവാസം സമ്മാനിച്ച പ്രയാസങ്ങളുടെ തലച്ചുമടുകള്‍ ഇറക്കി വെക്കാന്‍ ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും കുട്ടിക്കാലത്ത് നടന്നു തിമര്‍ത്ത ആ വഴികളിലൂടെ ഒരു കൊച്ചു കുട്ടിയായി ഞാന്‍ നടന്നു പോകാറുണ്ട് , സ്കൂള്‍ ഗ്രൌണ്ടിലും മുറ്റത്തും ഏകാന്തനായി സ്വപ്നം കണ്ടു നില്ക്കുമ്പോള്അറേബ്യയുടെ നഗരക്കാഴ്ചകള്‍ കണ്ടു മനം മടുത്ത എനിക്ക് ഗൃഹാതുരമായ ഓര്‍മകളുടെ വര്‍ണ്ണ വസന്തങ്ങള്‍ അനുഭവിക്കാന്‍ കഴിയാറുണ്ട്
ഖദര്‍ ഷര്‍ട്ടിന്റെ കൈകള്‍ ഭംഗിയായി മടക്കി വെച്ച് മുണ്ടും മടക്കി കുത്തി നടന്നു വരുന്ന ആണ്ടിക്കുട്ടി മാഷും , സദാസമയവും മനോഹരമായ പുഞ്ചിരി ചുണ്ടില്‍ ഒതുക്കി വെളുത്ത മുണ്ടും ജുബ്ബയും ധരിച്ച ചന്ദ്രന് മാഷും, മുഖത്ത് അല്‍പ്പം ഗൌരവം കൊണ്ട് നടന്നിരുന്ന രാജപ്പന് മാഷും , മുടിയില്‍ വെളുത്ത പൂക്കള്‍ ചൂടിയിരുന്ന കണക്ക് ടീച്ചര്‍, മഞ്ഞ പൂക്കളുള്ള സാരിയുടുത്ത ഗിരിജ ടീച്ചര്‍, പൈജാമയും കുര്‍ത്തയും ധരിച് കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ആനന്ദന് മാഷ്, ...... അങ്ങിനെ പലരും ഓര്‍മകളില്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ വീണ്ടും ആ പഴയ അഞ്ചാം ക്ലാസ് വിദ്യാര്ത്തിയാകുന്നു ,
സ്കൂള്‍ മുറ്റത്തെ വളർച്ച മുരടിച്ച ആല്മരച്ചുവട്ടില് കളിക്കൂട്ടുകാര്‍ക്കൊപ്പം കലപില കൂട്ടിയ പോയകാല സ്മൃതികളുടെ കുളിര്‍ക്കാറ്റ് ഇന്നലെ ഈ കലാലയ മുറ്റത്തെ കുള്ളന്‍ ഒലീവ് മര ചുവട്ടില്‍ ഞാനനുഭവിച്ചു ,
ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിവിധ രാജ്യക്കാരായ എന്റെ സംഘത്തിലെ അംഗങ്ങള്‍ക്കും മദ്ധ്യ ഞാന്‍ എകാന്തനായിപ്പോയി '
സത്യത്തില്‍ എന്റെ പിതാവില്‍ നിന്നും കേട്ട കാട്ടുപറമ്പില്‍ സ്കൂളിന്റെ ചരിത്രത്തില്‍ നാരായണന് മാഷ് എന്ന മഹാനായ അധ്യാപകന്റെ സാന്നിധ്യം പോലെ, ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ച അബ്ദുല്‍ ഹന്നന്‍ എന്ന ഒരു മഹാ മനീഷി യുടെ പരിശ്രമത്തിന്റെ കഥ ഈ കലാലയത്തിനുമുണ്ട് ,
പിന്നെയും എന്നെ അത്ഭുത പ്പെടുത്തിയത് കാട്ടുപറമ്പിലെ കുട്ടികളായ ഞങ്ങള്‍ക്ക് നിഗൂഢതകൾ നിറഞ്ഞ വിസ്മയമായിരുന്ന ചരിത്ര പശ്ചാത്തലമുള്ള നരിമട പോലെ ഇവിടെയും സ്കൂളിനു പിറകിലായി ടുണീഷ്യയുടെ പുരാതന ചരിത്ര ത്തിലേക്ക് വാതില്‍ തുറക്കുന്ന ഒരു ഗുഹാ മുഖമുണ്ട് എന്നതാണ് .
രണ്ടു വര്‍ഷം എന്റെ ലാപ് ടോപ്പിന്റെ ഗർഭ ത്തിലിരുന്ന ഈ കുറിപ്പ് ഇപ്പോള്‍ ബ്ലോഗാന്‍ തോന്നിയതിന്റെ വികാര മെന്ത്?
(ഈയടുത്ത് ജോർദാ നിലെക്കുള്ള യാത്രയില്‍ സൌദി ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അൽ ഖൊറായാത്ത് ലെ ഒരു വര്‍ക്ക് ഷോപ്പില്‍ കാട്ടുപരംബിലെ പഴയ ഒരു കുട്ടിയെ കാണാനിടയായി )

നന്നായിരിക്കുന്നു.....
മറുപടിഇല്ലാതാക്കൂനന്മകള്.